ചീഞ്ഞുനാറുന്ന ചവറ് ആലപ്പുഴ പട്ടണത്തില്‍ എവിടെയും കൊണ്ടിടാമെന്ന നിലയിലായി!
ജനങ്ങള്‍ യാതൊരു പൗരബോധവും പ്രകടിപ്പിക്കാതെയാണ് മാലിന്യം റോഡുവക്കിലും അന്യന്റെ
പറമ്പിലും കൊണ്ടിടുന്നത്!!
ആലപ്പുഴ വെള്ളക്കിണറിലെ ദൃശ്യം ഉദാഹരണം. റോഡുവക്കിലെ ഒരു പോസ്റ്റ് ബോക്സിനു ചുറ്റുമാണ് ആള്ക്കാര് മാലിന്യം വലിച്ചെറിഞ്ഞിട്ടു പോകുന്നത്. അതവിടെ കുന്നായി മാറി. അതിനാല്‍ ഒരു തരത്തിലും എഴുത്തുകള്‍ പോസ്റ്റ് ചെയ്യാനോ പോസ്റ്റല്‍ അധികൃതര്‍ക്ക് ക്ലിയറന്‍സ് നടത്താനോ
അങ്ങോട്ട് അടുക്കാന്‍ സാധിക്കില്ല എന്ന നിലയിലാണ്. അതേ സമയം ഈ മാലിന്യക്കൂന
വെള്ളക്കിണര്‍ വിനായകര്‍ കോവിലിനു ചേര്‍ന്നുമാണ്. സാധാരണഗതിയില്‍ ദേവാലയങ്ങളും
പരിസരങ്ങളും ശുദ്ധമായും ശുചിയായും സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്ന
നാടാണിത്. ഇപ്പോള്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നത് ആത്മാര്‍ഥതയില്ലാത്ത വെറും
മുദ്രാവാക്യം മാത്രം. ദൈവത്തിന്റെ മറയത്തു പോലും ദുര്‍ഗന്ധം വമിക്കുന്ന
മാലിന്യക്കൂമ്പാരം!
(വിവരങ്ങളും ഫോട്ടോകളും: അനസ്)
ആലപ്പുഴ വെള്ളക്കിണറിലെ ദൃശ്യം ഉദാഹരണം. റോഡുവക്കിലെ ഒരു പോസ്റ്റ് ബോക്സിനു ചുറ്റുമാണ് ആള്ക്കാര് മാലിന്യം വലിച്ചെറിഞ്ഞിട്ടു പോകുന്നത്. അതവിടെ കുന്നായി മാറി. അതിനാല്‍ ഒരു തരത്തിലും എഴുത്തുകള്‍ പോസ്റ്റ് ചെയ്യാനോ പോസ്റ്റല്‍ അധികൃതര്‍ക്ക് ക്ലിയറന്‍സ് നടത്താനോ
(വിവരങ്ങളും ഫോട്ടോകളും: അനസ്)
No comments:
Post a Comment